പി.ടി. റഫീഖ് പുരസ്കാരം നടൻ സന്തോഷ് കീഴാറ്റൂരിന്
കോഴിക്കോട് : നാടക സീരിയൽ രചയിതാവും സംവിധായകനുമായിരുന്ന പി ടി റഫീഖിന്റെ ഓർമയിൽ രൂപീകരിച്ച നിലാവ് ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ്കാരം നടൻ സന്തോഷ് കീഴാറ്റൂരിന്. മൂന്ന് പതിറ്റാണ്ടി ലേറെ നാടക- സിനിമാ മേഖലക്ക് നൽകിയ സംഭാവനയാണ് പുരസ്കാരത്തിന് അർഹനാക്കിയത്. പോൾ കല്ലാനോട് ചെയർമാനായ പുരസ്കാരസമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 21-ന് ടൗൺ ഹാളിൽ നടക്കുന്ന ‘ഓർമയിൽ റഫീഖ്’ പരിപാടിയിൽ 10,001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം സംവിധായകൻ കമൽ സമ്മാനിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി അൻവർ കുനിമൽ അറിയിച്ചു.