വി.പി.രാമചന്ദ്രൻ പുരസ്കാരം നടൻ സന്തോഷ് കീഴാറ്റൂരിന്
കണ്ണൂർ : സിനിമ-സീരിയൽ -നാടകനടനും സംവിധായകനു മായ വി.പി.രാമചന്ദ്രന്റെ സ്മരണയ്ക്കായി വിപി ഫൗണ്ടേഷൻ നൽ കുന്ന പ്രഥമ വി.പി.രാമചന്ദ്രൻ പുരസ്ക്കാര ത്തിന് സിനിമ-നാടക നടൻ സന്തോഷ് കീഴാറ്റൂർ അർഹനായി. 10,001 രൂപയും പ്രശ സ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ഇ.പി രാജഗോപാലൻ, ഉദിനൂർ ബാലഗോപാലൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്സാര ജേതവിനെ തീരുമാനിച്ചത്. 24-ന് വൈകിട്ട് പയ്യന്നൂർ ആരാധന ഓഡിറ്റോറിയത്തിൽ നടക്കുന്ന വി.പി.രാമചന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്ക്കാരം സമ്മാനിക്കും.