ശബരിമലയിൽ തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നു
ശബരിമല : ശബരിമല സന്നിധാനത്തേക്ക് തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. ചെവ്വാഴ്ച വൈകിട്ട് ആറുവരെ 88, 987 തീർഥാടകർ മലചവിട്ടിയെന്നാണ് കണക്ക്. തിങ്കളാഴ്ച 1,17, 369 തീർഥാടകരാണെ ത്തിയത്. ഈ തീർഥാടനകാലത്ത് ഇതുവരെ 8,48,085 തീർഥാടകരാണ് ദർശനം നടത്തിയത്. തിങ്കളാഴ്ചത്തെ വൻതിരക്ക് കണക്കിലെടുത്ത് ചൊവ്വാഴ്ച സ്പോട്ട് ബുക്കിങ് 5,000 ആയി നിജപ്പെടുത്തിയിരുന്നു. തിരക്ക് കൂടിയെങ്കിലും സർക്കാരും ദേവസ്വം ബോർഡും മികച്ച രീതിയിലുള്ള ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക് സുഗമമായി ദർശനം നടത്താനായി. രാവിലെ മുതൽ നടപ്പന്തലിലെ മുഴുവൻ വരികളും നിറഞ്ഞെത്തിയ തീർഥാടകർക്ക് ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നില്ല. നിലയ്ക്കലൊഴികെ തീർഥാടകരെ ഒരിടത്തും തടയുന്നില്ല. ക്യൂ കോംപ്ലക്സു കൾ പരമാവധി ഉപയോഗിച്ച് തിരക്ക് ക്രമീകരിക്കാനാണ് ശ്രമിക്കുന്നത്. സ്പോട്ട് ബുക്കിങ്ങിനായി എത്തുന്ന തീർഥാടകരെ നിലയ്ക്കലിൽ ക്രമീകരിച്ചാണ് പമ്പയിലേക്ക് അയക്കുന്നത്.