ശബരിമല ദർശനത്തിന് സീസണിലെ ആദ്യ നാലുദിവസം എത്തിയത് മൂന്നേകാൽ ലക്ഷത്തിലധികം തീർഥാടകർ
ശബരിമല : ശബരിമല ദർശനത്തിന് സീസണിലെ ആദ്യ നാലുദിവസം എത്തിയത് മൂന്നേകാൽ ലക്ഷത്തിലധികം തീർഥാടകർ. കഴിഞ്ഞവർഷം ഇത് രണ്ടുലക്ഷത്തോളം പേർ മാത്രം. കഴിഞ്ഞവർഷം ആദ്യ ഏഴുദിവസം ആകെയെത്തിയത് നാലര ലക്ഷം പേർ. ഇൗ സീസണിൽ ചൊവ്വ വൈകിട്ട് ആറ് വരെ ദർശനത്തിനെത്തിയത് 3,28,823 പേർ. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് ഉൾപ്പെടെയാണിത്. 16ന് വൈകിട്ട് അഞ്ചിന് തുറന്നശേഷം 53,278 പേരും 17ന് 98,915 പേരും 18ന് 1,12,056 പേരും ദർശനം കഴിഞ്ഞ് മടങ്ങി. 19ന് വൈകിട്ട് 6 വരെ 64,574 പേരും സന്നിധാനത്തെത്തി. മണ്ഡലപൂജയ്ക്ക് നട തുറന്നശേഷം വലിയ തിരക്കായിരുന്നു. പൊലീസിന്റെ കൃത്യമായ ഇടപെടൽ ദർശനം സുഗമമാക്കുന്നു. ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഏർപ്പെടുത്തിയ ക്രമീകരണ ങ്ങളിൽ തീർഥാടകർ തൃപ്തി രേഖപ്പെടു ത്തി. കുട്ടികളും പ്രായമായ സ്ത്രീകളും തുടക്കത്തിലേ കൂടുതലായെ ത്തിയത് ഇൗവർഷത്തെ പ്രത്യേകതയാണ്. എല്ലാവർക്കും സുഗമദർശനം എന്ന നയം തീർഥാടനത്തിന് തിരക്കുകൂട്ടി. പമ്പയിലെ അയ്യപ്പസംഗമവും സർക്കാരിന്റെ കൃത്യമായ ഇടപെടലുകളും ശബരിമലയുടെ ഖ്യാതി വർധിപ്പിച്ചതും തീർഥാടക ഒഴുക്കിന് കാരണമായി.