ആന്തരിക രക്തസ്രാവത്തെത്തുടർന്ന് സിനിമാ സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ
കൊച്ചി : സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വെന്റിലേറ്ററി ന്റെ സഹായത്തോടെയാണ് സംവിധായക ന്റെ ജീവൻ നിലനിർത്തുന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം പതിനാറിനാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. മെഡിക്കൽ സംഘം ഷാഫിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്. കല്യാണ രാമന്, പുലിവാല് കല്യാണം, തൊമ്മനും മക്കളും, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ നിരവധി ബോക്സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാഫി. 2001-ൽ വൺ മാൻ ഷോ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ പത്തിലധികം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.