ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതിന് തെളിവില്ല; ഫോറൻസിക് റിപ്പോർട്ട് പുറത്ത്
കൊച്ചി : ഹോട്ടൽ മുറിയെടുത്ത് നടൻ ഷൈൻ ടോം ചാക്കോയും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്ന കേസിൽ പോലീസിന് തിരിച്ചടിയായി ഫോറൻസിക് പരിശോധന റിപ്പോർട്ട്. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് ഫോറൻ സിക് പരിശോധനയിൽ തെളിയിക്കാനാ യില്ല. ഇന്നലെ പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ടിലാണ് നിർണായക വിവരങ്ങ ളുള്ളത്. ലഹരി ഉപയോഗിച്ചി ട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഷൈൻ ടോം ചാക്കോയുടെ നഖം, മുടി എന്നിവ അന്വേഷണസംഘം ശേഖരിച്ചിരുന്നു. എന്നാൽ ഈ പരിശോധനയിൽ ഷൈൻ ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്താ നായില്ല. അന്ന് നടന്റെ സുഹൃത്തായ അഹമ്മദ് മുർഷിദ് എന്നയളെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചിരുന്നു.