സുപ്രീം കോടതിയിൽ തീപ്പിടുത്തം; 11, 12 കോടതികൾക്കിടയിലെ കാത്തിരിപ്പ് കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്
ന്യൂഡൽഹി : സുപ്രീം കോടതിയിൽ തീപ്പിടുത്തം. 11 , 12 കോടതികൾക്കി ടയിലെ കാത്തിരിപ്പ് കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. കാത്തിരിപ്പ് കേന്ദ്രത്തിലെ എക്സോസ്റ്റ് ഫാനിൽ ഉണ്ടായ ഷോട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം. തീപിടുത്തത്തിനിടെ വലിയ തോതിൽ പുക പരന്നത് ആശങ്കയ്ക്കിടയാക്കി. അതേസമയം സെക്യൂരിറ്റി ജീവനക്കാരുടെ നേതൃത്വത്തിൽ തീ അണച്ചു. സ്ഥലത്ത് അഭിഭാഷകരും മറ്റും ഉണ്ടായിരുന്നെങ്കിലും ആളപായമൊന്നുമില്ലാത്തത് ആശ്വാസകരമായി.