തളിപ്പറമ്പിൽ എൽഡിഎഫിന് ചരിത്രവിജയം നേടാൻ ധർമശാലയിൽ എൽഡിഎഫ് റോഡ് ഷോ
തളിപ്പറമ്പ : തളിപ്പറമ്പിൽ എൽഡിഎഫിന് ചരിത്രവിജയം നേടാൻ ധർമശാലയിൽ എൽഡിഎഫ് റോഡ് ഷോ. തളിപ്പറമ്പ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി കെ ശ്യാമളയെ ആനയിച്ച് ധർമശാലയിൽ നടന്ന റോഡ് ഷോയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കടുത്തു. ധർമശാല യിൽ ചേർന്ന യോഗ ത്തിൽ പി കെ മുജീബ് റഹ്മാൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, സ്ഥാനാർഥി പി കെ ശ്യാമള, കെ സന്തോഷ് എന്നിവർ സംസാരിച്ചു.