കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ വലിയ മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു
കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ വലിയ മണ്ണിടിച്ചില്‍. ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. വ്യൂ പോയിന്റിന് സമീപം മലയ്ക്ക് മുകളില്‍ നിന്നും പാറയും മണ്ണും ഇടിഞ്ഞുവീഴുക യായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഫയര്‍ ഫോഴ്സും സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തി മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ചുരത്തില്‍ വീണ്ടും മണ്ണിടിയുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും ചുരം കയറരുതെന്ന് പൊലീസ് അറിയിച്ചു. ലക്കിടി കവാടത്തിന്റെ തൊട്ടടുത്താണ് അപകടമുണ്ടായത്. ചുരത്തിലുണ്ടായത് വളരെ വലിയ മണ്ണിടിച്ചിലാണെന്നും പാറകള്‍ ഉള്‍പ്പെടെ നിലംപൊത്തി. വളരെ മുകളില്‍ നിന്നാണ് മരങ്ങളും കൂറ്റന്‍ പാറകളും താഴേക്ക് പതിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.