ദേശീയപാതകളിൽ ടോളിനായി ഫാസ്ടാഗിന്റെ വാർഷികപാസ് ഓഗസ്റ്റ് 15 മുതൽ
മുംബൈ : ദേശീയപാതകളിൽ ടോളിനായി ഫാസ്ടാഗിന്റെ വാർഷികപാസ് ഓഗസ്റ്റ് 15 മുതൽ നടപ്പാക്കുന്നു. സ്ഥിരം യാത്രക്കാർക്ക് 3000 രൂപയ്ക്ക് 200 തവണ അല്ലെങ്കിൽ ഒരുവർഷ കാലാവധി അനുവദിക്കുന്നതാണ് പാസ്. ഒരു ടോൾഫീസ് പ്ലാസ കടന്നുപോകുന്നത് ഒരു ട്രിപ് ആയാണ് ഇതിൽ കണക്കാക്കുക. ഇരുവശത്തേക്കുമുള്ള യാത്രയാണെങ്കിൽ രണ്ടു ട്രിപ്പായാകും പരിഗണിക്കുകയെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. അതേസമയം, എല്ലാതരം വാഹനങ്ങൾ ക്കും ഈ സൗകര്യം ലഭിക്കില്ല. വാണിജ്യേതര ആവശ്യങ്ങൾക്കുപ യോഗിക്കുന്ന സ്വകാര്യകാർ, ജീപ്പ്, വാൻ എന്നിവയ്ക്കു മാത്രമാകും ഇതിന്റെ നേട്ടം ലഭിക്കുക. ട്രക്കുകൾ, ടെമ്പോകൾ പോലുള്ളവയ്ക്ക് പാസ് ലഭിക്കില്ല. ദേശീയപാത അതോറിറ്റികൾക്കുകീഴിൽ വരുന്ന ദേശീയപാത, ദേശീയ അതിവേഗപാത കളിലെ ടോൾ ഫീസ് പ്ലാസകളിലെല്ലാം വാർഷികഫീസിനുള്ള ഫാസ്ടാഗ് പാസ് ഉപയോഗിക്കാം. കേരളത്തിലെ കാര്യം നോക്കിയാൽ കണക്കുകൾ പ്രകാരം കേരളത്തിൽ 11 പ്രധാന ടോൾ പ്ലാസകളാണുളളത്. 14 ജില്ലകളിലായി വ്യാപിച്ചു കിടുക്കുന്ന ആക്കുളം, വാളയാർ, കൊല്ലം, കുമ്പളം, കുണ്ടന്നൂർ, പാലിയേക്കര, പന്നിയങ്കര, പൊന്നാരിമങ്കലം, തിരുവല്ലം, തിരുവങ്ങാട്, വരാപ്പുഴ എന്നിവടങ്ങളി ലൊക്കെ ടോൾ പ്ലാസകളുണ്ട്.