കെ റെയിലിന് പകരം റാപ്പിഡ് റെയിൽ; കേരളം പുതിയ വഴി തേടുന്നു, ഡൽഹി മീററ്റ് മോഡൽ
തിരുവനന്തപുരം : കെ റെയിലിന് പകരം റീജ്യണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പരിഗണനയിൽ. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അനുമതി മാത്രം മതി റെയിൽവേ ബോർഡിന്റെ അനുമതി വേണ്ട, നടപടിക ൾ വേഗത്തിൽ. നിർദിഷ്ട സിൽവർലൈൻ റെയിൽവേ ഭൂമി പങ്കിട്ടിരുന്നു, പക്ഷേ RRTS പൂർണമായും പുതിയ പാത – റെയിൽവേ ഭൂമി ഉപയോഗിക്കേണ്ട നിർമാണത്തിലുള്ള 82 കിലോമീറ്റർ ഡൽഹി-മീററ്റ് RRTS മാതൃകയാക്കി കേരളവും പഠനം തുടങ്ങി. തമിഴ്നാട് ഇതിനകം 3 RRTS പദ്ധതികൾ ക്ക് പ്രാഥമിക പഠനം ആരംഭിച്ചു. കേരളത്തിനും അർധ-അതിവേഗ ട്രെയിൻ സാധ്യമാകും – പുതിയ DPR തയ്യാറാക്കണം. സ്വന്തം ഫണ്ട് + കേന്ദ്രാനുമതിക്ക് ശേഷം വായ്പയും സാധ്യത. റെയിൽവേയുടെ നിലപാട് നിലവിലെ പാത ഇരട്ടിപ്പിക്കുക കാസർകോട് ഷൊർണൂർ, ഷൊർണൂർ- പാലക്കാട്-കോയമ്പത്തൂർ, എറണാകുളം- കോട്ടയം, കായംകുളം-തിരുവനന്തപുരം, തിരുവനന്തപുരം-നാഗർകോവിൽ മൂന്നാം-നാലാം പാതകളുടെ DPR പുരോഗമിക്കു ന്നു. പക്ഷേ ഭൂമി ഏറ്റെടുക്കൽ പ്രതിസന്ധി ഭൂമി സംസ്ഥാനം നൽകണമെന്ന് റെയിൽവേ. കെ റെയിലിന്റെ പകരക്കാരൻ വരുന്നു. കേരളം വേഗത്തിൽ കുതിക്കാൻ തയ്യാറാകുന്നു.