കൊല്ലം കുമ്മിളില്‍ പെണ്‍സുഹൃത്തുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍
കൊല്ലം : കൊല്ലം കുമ്മിളില്‍ പെണ്‍സുഹൃത്തുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍. ചിതറ സ്വദേശി സതീഷിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 27-ാം തീയതിയായിരുന്നു സംഭവം. സതീഷ് തന്റെ വീട്ടില്‍ ഒളിവിലുണ്ടെന്ന് പറഞ്ഞ് പെണ്‍സുഹൃത്ത് സതീഷിന്റെ ഭാര്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കത്തി ഉപയോഗിച്ച് വയറ്റില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നും ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തുവെന്നും പരാതിപ്പെട്ടിരുന്നു. നാട്ടുകാരുടെ സഹായത്തോടെ യുവതി അന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം സതീഷും പെണ്‍സുഹൃത്തും ഒളിവില്‍ പോയിരുന്നു.
അന്വേഷണത്തിനൊടുവില്‍ മാർച്ച് മാസത്തില്‍ സതീഷിന്റെ പെണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു. അതിന് ശേഷം ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു. സതീഷിനെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയില്‍ അടക്കം ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. പ്രായപൂർത്തിയാകാ ത്ത സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ സതീഷ് പോക്സോ കേസില്‍ അറസ്റ്റിലായിരുന്നു. തുടർന്ന് മൂന്ന് വർഷത്തിന് ശേഷം അതേ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍സുഹൃത്തുമായി ചേർന്ന് ഭാര്യയെ ക്രൂരമർദ്ദനത്തിനിര യാക്കിയത്. ഭാര്യയെ വെട്ടിക്കൊലപ്പെടു ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒന്നാംപ്രതി സതീഷും രണ്ടാം പ്രതിയായ പെണ്‍സുഹൃത്തും ചേർന്ന് മർദ്ദിച്ചതെന്നാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.