തളിപ്പറമ്പിൽ വയോധികന് വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ചു
തളിപ്പറമ്പ് : വയോധികന് വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ചു. മാവിച്ചേരിയി ലെ പയ്യരട്ട പി.കൃഷ്ണന് (73) ആണ് മരിച്ചത്. പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്നും വിരമിച്ചയാളാണ്. ഭാര്യ: യശോദ. മക്കള്‍: സുഭാഷ്ബാബു (ഭാരത്ബ്രഡ്, തലശേരി), സുജീഷ്(ഷിയ ബ്രഡ്, കാഞ്ഞങ്ങാട്), സുമേഷ്. മരുമക്കള്‍: മായ, ഷിജിന. സഹോദരങ്ങള്‍: ശാന്ത, ജനാര്ദ്ദനന്, കുഞ്ഞിരാമന്, ഭാസ്ക്കരന്‍, യശോദ, അനിത. മൃതചദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് (15/07/25) ഉച്ചക്ക് ഒന്നിന് നെല്ലിപ്പറമ്പ് പൊതുശ്മശാനത്തില്‍ സംസ്ക്കരിക്കും.