മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല
തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപെട്ടു. മന്ത്രി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തി ന്റെ ടയർ ഊരിത്തെറിക്കുകയായിരുന്നു. ഇന്ന് രാവിലെ വാമനപുരത്ത് വെച്ചായിരു ന്നു സംഭവം.ഭാഗ്യം കൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്. മന്ത്രിക്കോ വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്കോ പരുക്കുകളൊന്നുമില്ല. അപകടത്തെത്തു ടർന്ന് യാത്ര തടസ്സപ്പെട്ട മന്ത്രി, ഡി.കെ. മുരളി എംഎൽഎയുടെ വാഹനത്തിലാണ് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടർന്നത്.