പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസ്; സിപിഐഎം നേതാവിന് പരോൾ
കണ്ണൂർ : പയ്യന്നൂരിലെ സിപിഐഎം നേതാവിന് പരോൾ. പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട വികെ നിഷാദിന് ആണ് പരോൾ അനുവദിച്ചത്. കഴിഞ്ഞ മാസമാണ് ഇയാളെ 20 വർഷത്തേക്ക് കോടതി ശിക്ഷിച്ചത്. നിഷാദിൻ്റെ അച്ഛന് അസുഖം ആയതിനാൽ പരോൾ അനുവദിച്ചു വെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ആറ് ദിവസത്തേക്കാണ് ഇയാൾക്ക് പരോൾ അനുവദിച്ചത്. ജയിലിൽ കഴിയുന്ന സമയത്താണ് പയ്യന്നൂർ നഗരസഭയിലേക്ക് കൗൺസിലറായി മത്സരിക്കുന്നതും വിജയിക്കുന്നതും. എന്നാൽ ഇതിനിടയിലാണ് നിഷാദിനെ കോടതി 20 വർഷത്തേയ്ക്ക് ശിക്ഷിച്ചത്.