മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ
മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ലിസ്റ്റിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ലിസ്റ്റിൻ പേര് വ്യക്തമാക്കാതെയുള്ള പ്രസ്താവന നടത്തിയത്. ഇനിയും അത് ആവർത്തിച്ചാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായി തീരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. വലിയ മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയത്. ഞാൻ പറയുന്നത് അദ്ദേഹം കാണും. ആ നടൻ ചെയ്തത് വലിയ തെറ്റാണ് എന്ന് ഞാൻ ഓർമിപ്പിക്കുകയാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. ആവർത്തിച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും’ -ലിസ്റ്റിൻ പറഞ്ഞു. ലിസ്റ്റിന് പറഞ്ഞ പ്രമുഖ നടന് ആരെന്നാണ് സമൂഹമാധ്യമത്തിലെ ചർച്ച. ആരെക്കുറിച്ചാണ് പറഞ്ഞെതെന്നോ സംഭവം എന്താണെന്നോ വ്യക്തത വരുത്താത്തതിൽ സമൂഹമാധ്യമ ഉപയോക്താക്കൾ ലിസ്റ്റിനെ വിമർശിക്കുന്നുണ്ട്. പ്രമുഖ നടന് പേര് ഇല്ലേ എന്നാണ് പലരും ചോദിക്കുന്നത്.