നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ; പ്രതികരിച്ച് അമ്മ സംഘടന
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി യതിന് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ അമ്മ. ഫെയ്സ്ബു ക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരസംഘടന പ്രതികരിച്ചത്. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും അമ്മ കോടതിയെ ബഹുമാനിക്കുന്നുവെ ന്നുമാണ് പ്രതികരണം. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടൻ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു. മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീട്ടിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് താരസംഘടന ഈ തീരുമാനമെടുത്തത്. പിന്നീട് എഎംഎംഎയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടതാടെ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കു കയും ചെയ്തു. ഇത് വിവാദമായതോടെ താരസംഘടനയിലേ ക്കില്ലെന്ന് ദിലീപ് പ്രഖ്യാപിക്കുകയായിരുന്നു.