തളിപ്പറമ്പ പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ നിറ അടിയന്തിരം ആഘോഷിച്ചു
തളിപ്പറമ്പ : പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ നിറ അടിയന്തിരം ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി വടക്കിലകം വെള്ളിയോട് ഇല്ലത്ത് അനുരാജ് നമ്പൂതിരി നിറപൂജ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് എം ബാലകൃഷ്ണൻ, സെക്രട്ടറി സി നാരായണൻ, ഭരണ സമിതി അംഗം പി നാരായണൻ, ആഘോഷ കമ്മിറ്റി കൺവീനർ എം ജനാർദ്ദനൻ, ക്ഷേത്രം പരികർമ്മികളായ പി പ്രതാപൻ, എം സുരേഷ്ബാബു, പി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.