സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗി കത്രിക വിഴുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
കോഴിക്കോട് : സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗി കത്രിക വിഴുങ്ങി. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കുകയായിരുന്നു.എക്സറേയിൽ അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി പരിശോധിച്ചപ്പോൾ കണ്ടെത്തി.തുടർന്നു യുവാവിനെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പിന്നാലെ തിങ്കളാഴ്ച രാത്രി നടത്തിയ ശസ്ത്രക്രിയയിലൂടെ 15 സെൻറീ മീറ്റർ നീളമുള്ള കത്രിക പുറത്തെടുക്കുകയായിരുന്നു.രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.