തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പി ൽ എൽഡിഎഫിനുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. ആവശ്യമായ പരിശോധനകൾ നടത്തും. തിരുത്തി മുന്നോട്ട് പോകും. തിരുത്തലുകൾ വരുത്തി മുന്നോട്ടുപോയ അനുഭവം എൽഡിഎഫിൽ ഉണ്ടെന്നും എൽഡിഎഫി ന്റെ അടിത്തറ തകർന്നിട്ടില്ലെന്നും എം.വി ഗോവിന്ദൻ. രാഷ്ട്രീയമായ വിധി നിർണയിക്കുന്ന ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം എൽഡിഎഫിനാണ്. പകുതിയിലും ജയിക്കാൻ സാധിച്ചുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. 2010ൽ നടന്ന തെരഞ്ഞെടു പ്പിൽ ആറ് ജില്ലാ പഞ്ചായത്തുകൾ മാത്രമാണ് എൽഡിഎഫ് വിജയിച്ചതെന്നും മറ്റ് കാര്യങ്ങളൊക്കെ പരിശോധിക്കേണ്ട താണെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.