ട്രെയിൻ യാത്രക്കാരുടെ ബാഗിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച നാലംഗ സംഘം പിടിയിൽ
ഷൊർണൂർ : ട്രെയിൻ യാത്രക്കാരുടെ ബാഗിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച നാലംഗ സംഘം പിടിയിൽ. ഹരിയാന സ്വദേശികളായ ദിൽബാഗ് (63), ജിതേന്തർ (43), മനോജ്കുമാർ (36), രാജേഷ് (43) എന്നിവരെയാണ് ഷൊർണൂർ റെയിൽവേ പൊലീസ് പിടികൂടിയത്. നവംബർ 13ന് ചെന്നൈ – മംഗളൂരു ട്രെയിനിൽ രണ്ട് ബാഗിൽനിന്ന് 71 പവനാണ് പ്രതികൾ മോഷ്ടിച്ചത്.
ചെന്നൈയിൽനിന്ന് പട്ടാമ്പിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് കാഞ്ചിപുരം ഗോകുൽ നഗറിൽ സതീദേവിയുടെ ബാഗിൽനിന്ന് പതിനേഴേകാൽ സ്വർണാഭരണമാണ് മോഷ്ടിച്ചത്. ബന്ധുവീട്ടിലെ കല്യാണത്തി നായാണ് സതീദേവിയും ഭർത്താവ് വാസുദേവൻ നായരും പട്ടാമ്പിയിൽ എത്തിയത്. കല്യാണ വീട്ടിലെത്തി ബാഗുകൾ തുറന്ന് നോക്കിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഡിസംബർ അഞ്ചിന് ഷൊർണൂർ റെയിൽവേ പൊലീസിൽ ദമ്പതികൾ പരാതി നൽകി. ട്രെയിനിൽനിന്ന് ബാഗ് പ്ലാറ്റ്ഫോമിലേക്ക് ഇറക്കിവയ്ക്കാൻ മൂന്നുപേർ സഹായിച്ച തായി ദമ്പതികൾ മൊഴിനൽകി. സമാന കേസിൽ മുമ്പ് അറസ്റ്റിലായ പ്രതികളുടെ ഫോട്ടോ കാണിച്ചതോടെയാണ് പ്രതികളെ മനസ്സിലായത്.