മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
തിരുവനന്തപുരം : മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച ഇന്നു തുടരും. 29ന് ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. ജീവനക്കാരുടെയും അധ്യാപകരുടെയും അഷ്വേർഡ് പെൻഷൻ സ്കീം ഉൾപ്പെടെ വിവിധ പദ്ധതികളുടെ പ്രഖ്യാപനം ബജറ്റിലുണ്ടാകും. ശബരിമല വിഷയത്തിൽ സഭ സ്തംഭിപ്പിക്കുക എന്ന നീക്കം തുടരാനാണ് പ്രതിപക്ഷ തീരുമാനം. കഴിഞ്ഞ ദിവസത്തേതിന് സമാനമായി അടിയന്തരപ്രമേയ നോട്ടീസ് നൽകി വിഷയം ഉന്നയിക്കേണ്ടതില്ല എന്നതാണ് പ്രതിപക്ഷ തീരുമാനം. ഫെബ്രുവരി രണ്ടുമുതൽ നാലുവരെയാണ് ബജറ്റ് ചർച്ച. ആറുമുതൽ 22 വരെ സഭ ചേരില്ല. മാർച്ച് 26ന് സഭ പിരിയും. അതിനിടയിൽ തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായാൽ സമ്മേളനം വെട്ടിച്ചുരുക്കും.