മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
കൊല്ലം : മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിന് എതിരെയാണ് നടപടി. പാര്‍ട്ടിക്ക് ദോഷകരമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന് ഡിസിസിയുടെ വാര്‍ത്താക്കുറിപ്പ്. പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ച് പാര്‍ട്ടിക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരി ക്കുന്നു എന്നാണ് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഗണേഷ് കുമാറിനെ വീണ്ടും വിജയിപ്പിക്കണമെന്നും വേദിയില്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തു. അതേ സമയം, കോണ്‍ഗ്രസ് ബഹിഷ്കരിച്ചിട്ടും വേദിയിലെത്തിയ അസീസിനെ ഗണേഷ് കുമാര്‍ അഭിനന്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.