മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
കൊച്ചി : ‘മഞ്ഞുമ്മല്‍ ബോയ്സ്’ സംവിധായകന് ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. 2022ല്‍ എളംകുളത്തെ ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് യുവതിയുടെ പരാതി. പരാതിക്കാരിയുടെ മൊഴി എടുക്കും. ബിഎൻഎസ് 74, 75 വകുപ്പുകൾ ചുമത്തിയാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. നിയമപരമായി യുവതി പരാതിയുമായി രംഗത്തെത്തിയതോടെയാണ് മൊഴിയെടുക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.