മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനത്തിനെത്തിച്ചു
തിരുവനന്തപുരം : മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനത്തിനെത്തി ച്ചു. പതിനായിരങ്ങളാണ് മഴ വകവെക്കാതെ പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ കാത്തിരിക്കുന്നത്. ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ടോടെ വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. യാത്രാമധ്യേ ജനങ്ങൾക്ക് വി.എസിനെ കാണാൻ അവസരമൊരുക്കും. ബുധനാഴ്ച രാവിലെ ഒമ്പതിന് ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിലും 10ന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമു ണ്ടാകും. തുടർന്ന് ഉച്ചക്കുശേഷം മൂന്നിന് പുന്നപ്ര വലിയചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.