വയനാട് തിരുനെല്ലി കോട്ടിയൂരിൽ പുലി ആടിനെ ആക്രമിച്ചുകൊന്നു; ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം
വയനാട് : തിരുനെല്ലി കോട്ടിയൂരിൽ പുലി ആടിനെ ആക്രമിച്ചുകൊന്നു. കാരമാട് അടിയ ഉന്നതിയിലെ രതിഷിൻ്റെ ആടാണ് ചത്തത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം ഉണ്ടായത്. പ്രദേശത്ത് തന്നെയുള്ള മറ്റൊരാടിനെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ജനവാസ മേഖലയിലെ പുലിയുടെ സാന്നിധ്യം ജനങ്ങളെ ആശങ്കയിലാക്കി. വനം വകുപ്പ് പ്രദേശത്ത് തിരച്ചിൽ നടത്തി.ഇവിടെ രാത്രികാല നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.