ഗുജറാത്തിലെ 26ല്‍ 25 സീറ്റുകളും ബിജെപി പിടിച്ചു
ഗുജറാത്ത് : ഗുജറാത്തിലെ 26ല്‍ 25 സീറ്റുകളും ബിജെപി പിടിച്ചു. സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ശേഷിച്ച 25 സീറ്റുകളിലേക്കായിരുന്നു ഇവിടെ വോട്ടെടുപ്പ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ 7,44,716 വോട്ടുകള്‍ക്ക് ഗാന്ധിനഗറില്‍ നിന്ന് രണ്ടാംതവണയും തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രിമാരായ ദേവുസിങ് ചൗഹാന് 3,57,758 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഖേഡയില്‍ നിന്നും പര്‍ഷോത്തം രൂപാല 4,81, 882 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാജ്കോട്ടില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. പോര്‍ബന്തറില്‍ നിന്ന് വിജയിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ 3,80,285 വോട്ടുകളുടെ ഭൂരിപക്ഷം നേടി. സിറ്റിങ് എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ സി.ആര്. പാട്ടീല്‍ 7,67,969 വോട്ടുകള്‍ക്കാണ് നവസാരിയില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.