ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് 200 കോടി ക്ലബ്ബിൽ ഇടം നേടി ലോക ചാപ്റ്റർ 1
2025-ലെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായമാണ് മലയാള സിനിമ എഴുതിച്ചേർത്തത്. വിവിധ ഭാഷകളിലെ ചിത്രങ്ങൾ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് 200 കോടി ക്ലബ്ബിൽ ഇടം നേടിയ ഈ വർഷം, മലയാളത്തിൽ നിന്ന് മാത്രം മൂന്ന് സിനിമകളാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ‘ലോക ചാപ്റ്റർ 1’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരമെന്ന ബഹുമതി നടി കല്യാണി പ്രിയദർശൻ സ്വന്തമാക്കി. 2025-ൽ 200 കോടി ക്ലബ്ബിൽ ഇടം നേടിയ 13 ചിത്രങ്ങളിൽ മൂന്നെണ്ണം മലയാളത്തിൽ നിന്നുള്ളതാണ്. മോഹൻലാലിന്റെ ‘എമ്പുരാൻ’, ‘തുടരും’, കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ലോക ചാപ്റ്റർ 1’ എന്നിവയാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.