50 ലിറ്റർ മാഹി മദ്യവുമായി പയ്യന്നൂർ സ്വദേശികൾ എക്സൈസ് പിടിയിൽ
തലശ്ശേരി:50 ലിറ്റർ മാഹി മദ്യവുമായി പയ്യന്നൂർ സ്വദേശികൾ എക്സൈസ് പിടിയിൽ.തലശ്ശേരി കോപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം നടത്തിയ മിന്നൽ പരിശോധനയിലാണ് 100 കുപ്പികളിലായി കടത്തിക്കൊണ്ടുവന്ന 50 ലിറ്റർ പുതുച്ചേരി മദ്യവുമായി പയ്യന്നൂർ സ്വദേശികളായ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി ആദർശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പയ്യന്നൂർ സ്വദേശികളായ എൻ പി പ്രിയേഷ്, എൻ പി റിനീഷ് എന്നിവരെ പിടികൂടിയത്. അനധികൃതമായി മദ്യം കൈവശം വെച്ച് കടത്തിക്കൊണ്ടുവന്നകിന് ഇവർക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.പരിശോധനാ സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബി നസീർ , അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി സന്തോഷ് , പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എം കെ സുമേഷ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ ജസ്ന ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ, ഷിനോയ്, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ എം സുരാജ് എം എന്നിവരും ഉണ്ടായിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്യസംസ്ഥാന മദ്യത്തിന്റെ അനധികൃത കടത്ത് തടയാൻ ജില്ലയിൽ പരിശോധന കർശനമാക്കിയതായി എക്സൈസ് ഇൻസ്പെക്ടർ ജി ആദർശ് അറിയിച്ചു.