മലപ്പുറത്ത് വിവാഹം മുടങ്ങിയെന്നാരോപിച്ച് വൃദ്ധനെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി; പിതാവും മകനും ബന്ധുവും അറസ്റ്റിൽ
മലപ്പുറം : മലപ്പുറത്ത് വിവാഹം മുടങ്ങിയെന്നാരോപിച്ച് ഹൃദ്രോഗിയായ വൃദ്ധനെ വീട്ടിൽകയറി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ പിതാവും മകനും ബന്ധുവും അറസ്റ്റിൽ. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി കൊടലിക്കാടൻ കുട്ട്യാലിയാണ് (61) മർദനത്തിനിരയായത്. സംഭവത്തിൽ അയൽവാസികൂടിയായ തയ്യിൽ അബ്ദു (60), മകൻ നാഫി (28), ഇവരുടെ ബന്ധു ജാഫർ (37) എന്നിവരാണ് അറസ്റ്റിലായത്.