മലപ്പുറത്ത് ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
മലപ്പുറം : ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കോട്ടക്കൽ കോഴിച്ചെനയിലാണ് കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചത്. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. കുട്ടിയെ വീട്ടിലെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.