മലപ്പുറത്തെ നിപ രോഗിയെ പരിചരിച്ച നഴ്സും കുടുംബവും നിരീക്ഷണത്തിൽ
തിരുവനന്തപുരം : മലപ്പുറത്തെ നിപ രോഗിയെ പരിചരിച്ച നഴ്സും കുടുംബവും നിരീക്ഷണത്തിൽ. തിരുവനന്തപുരം അമ്പൂരി സ്വദേശിയായ നഴ്സും ഭർത്താവും രണ്ടു മക്കളുമാണ് മെഡിക്കൽ കോളജിലുള്ളത്. നിപ രോഗിയെ പരിചരിച്ച ശേഷം തിരികെ നാട്ടിലെത്തിയതായിരുന്നു നഴ്സ്. ഇവിടെ എത്തിയ ശേഷമാണ് മലപ്പുറത്തെ രോഗിക്ക് നിപ സ്ഥിരീകരിച്ചത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതോടെ കുടുംബം വെള്ളറട ആശുപത്രിയിലെത്തി. ഇവിടെ ഐസൊലേഷന് വാർഡോ അനുബന്ധ ക്രമീകരണങ്ങളോ ഇല്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.