മങ്കി മലേറിയ; ആറളത്ത ജില്ലാ ആരോഗ്യ വകുപ്പിൻ്റെ പരിശോധന
കണ്ണൂർ : മങ്കി മലേറിയ ആറളത്ത ജില്ലാ ആരോഗ്യ വകുപ്പിൻ്റെ പരിശോധന. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട്. ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നാല് കുരങ്ങുകൾ മങ്കി മലേറിയയെ തുടർന്ന് ചത്തതിനെ തുടർന്നായിരുന്നു പരിശോധന.
ആറളം റേഞ്ച് ഫോറസ്റ്റ് ഓഫീസറും വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡനുമായ രെമ്യ രാഘവനിൽ നിന്നും സംഘം വിവരം ശേഖരിച്ചു.തുടർന്ന് ചീങ്കണ്ണി പുഴയുടെ തീരങ്ങളിലും ജീവനക്കാരുടെ താമസ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിലും കൊതുകുകളുടെ ലാർവയെ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തി. ആറളം വന്യജീവി സാങ്കേതത്തിന്റെ ഭരണകാര്യ കെട്ടിടത്തിനു അടുത്ത് കഴിഞയാഴ്ചയാണ് 4 കുരങ്ങൻ മാരുടെ ജഡം കാണപ്പെട്ടത്. വയനാട് കുപ്പാടിയിലെ വനം വകുപ്പിന്റെ ലാബിൽ നടന്ന പരിശോധനയിൽ ആണ് മങ്കി മലേറിയ സ്ഥിരീകരിച്ചത്.മങ്കി മലേറിയ മനുഷ്യരിലേക്ക് പകരുന്നതിനുള്ള സാധ്യത വളരെ കുറവാണ്.കൊതുക് വഴിയാണ് മങ്കി മലേറിയയും പകരുന്നത്.നിലവിൽ സ്ഥലത്തു ജോലി ചെയ്യുന്ന ആർക്കും തന്നെ പനിയോ മറ്റു ലക്ഷണങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്ന് ഡി എം ഒ അറിയിച്ചു.