മട്ടന്നൂർ ഉളിയിൽ കാറും ബസും കൂടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു
by
ZealTv
January 8, 2025
കണ്ണൂർ : മട്ടന്നൂർ ഉളിയിൽ കാറും ബസും കൂടിയിടിച്ച് അപകടം. രണ്ടു പേർ മരിച്ചു. കർണാടക രജിസ്ട്രേഷൻ കാറും സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ലിജോ (33) ബീന (51) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.