ആവേശമായി ഊര്‍പ്പള്ളി മഴയുത്സവവും മഡ് ഫുട്ബോളും.
ആവേശമായി ഊര്‍പ്പള്ളി മഴയുത്സവവും മഡ് ഫുട്ബോളും.
ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഊര്‍പ്പള്ളിയില്‍ നടന്ന മഴയുത്സവവും മഡ് ഫുട്ബോള്‍ ടൂര്‍ണമെന്റും ഏറെ ആവേശകമായ അനുഭവമായി.ഓണാഘോഷത്തിന്റെ ഭാഗമായി ഊര്‍പ്പള്ളി വയലില്‍ സംഘടിപ്പിച്ച മഴയുത്സവത്തിലേക്ക് ഒരു ഗ്രാമം മുഴുവന്‍ ഒഴുകിയെത്തിയത് ഓണം മുന്നോട്ടുവയ്ക്കുന്ന ഒരുമയുടെ സന്ദേശത്തിന്റെ മനോഹരമായ ആവിഷ്കാരമായി മാറി.ഗ്രാമങ്ങളിൽ മഴക്കാലത്ത് വയലുകളിൽ ചെളിനിറഞ്ഞ ചുറ്റുപാടിൽ സംഘടിപ്പിക്കുന്ന ആഘോഷമാണ് മഴയുത്സവം.മഴക്കാലത്തിന്റെ സൗന്ദര്യവും, കൃഷിയുടെ പ്രാധാന്യവും ഓര്‍മ്മിപ്പിച്ചുകൊണ്ട് കുട്ടികളിലും പൊതുജനങ്ങളിലും പ്രകൃതിയോടുള്ള സ്നേഹവും നാടന്‍ സംസ്കാരത്തോടുള്ള താല്പര്യവും വളര്‍ത്തുകയെന്ന ഉദ്ദേശ്യം ലക്ഷ്യമിട്ട് ഏഴ് വര്‍ഷം മുമ്പാണ് മഴയുത്സവം തുടങ്ങിയത്.പ്രദേശവാസികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഒത്തുകൂടലും ആഘോഷങ്ങളും. നെൽവയലുകളുമായി ബന്ധപ്പെട്ട പഴയകാല ഓർമ്മകളും കൂട്ടായ്മകളും പുതുക്കുക. എന്നിവയാണ് പ്രധാനമായും മഴയുത്സവത്തില്‍ നടക്കുന്നത്.മഴവെള്ളം നിറഞ്ഞു നിൽക്കുന്ന ഊർപ്പള്ളി വയലിൽ ജില്ലാ കലക്ടർ നയിക്കുന്നു മാധ്യമ പ്രവർത്തകരുടെ ടീം എം.എൽ.എ നയിക്കുന്ന പോലീസ് ഓഫീസേഴ്സ് ടീം എന്നിവരുടെ സൗഹൃദ മത്സരം നടന്നു