കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നിന്ന് എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
കൂട്ടുപുഴ : കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്ക് പി.എംയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 1.350ഗ്രാം മെത്തഫി റ്റാമിനെ കഞ്ചാവ് കൈവശം വെച്ചതിന് തലശ്ശേരി ധർമടം സ്വദേശി അഫ്സൽ എം (36) എന്നയാളെയും 4 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റന്നിന് തലശ്ശേരി കോട്ടയം കിണാക്കീൽ സ്വദേശി മുഹമ്മദി ഷെറിൻ ഫാദ് എം എന്നിവരെയും അറസ്റ്റ് ചെയ്തു. NDPS ആക്റ്റ് പ്രകാരം കേസെടുത്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അഷ്റഫ് മലപ്പട്ടം, യേശുദാസൻ പി.പി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ശ്രീകുമാർ വി.പി,സുജിത് ഇ, സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ എന്നിവരും ഉണ്ടായിരുന്നു.