സിനിമാ മേഖലയിലെ ഏറ്റവും വലിയ വില്ലന്മാർ പ്രൊഡക്ഷൻ കൺട്രോളർമാരാണെന്ന് നടി മിനു മുനീർ
കൊച്ചി : സിനിമാ മേഖലയിലെ ഏറ്റവും വലിയ വില്ലന്മാർ പ്രൊഡക്ഷൻ കൺട്രോളർമാരാണെന്ന് നടി മിനു മുനീർ. സിനിമയിലെത്തുന്ന പെൺകുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നത് ഇവരാണെന്നും മിനു മുനീർ പറഞ്ഞു. സംവിധായകരെയും നിർമ്മാതാക്കളെയും തെറ്റിധരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നത് പ്രൊഡക്ഷൻ കൺട്രോളർമാരാണെന്നും മിനു മുനീർ കൂട്ടിച്ചേർത്തു. ഇത്തരക്കാരെ ചെരുപ്പു കൊണ്ട് അടിക്കണമെന്നും മിനു മുനീർ പറഞ്ഞു.