നിതിൻരാജിൻ്റെ മരണം ഡോ.എം.കെ. റാമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.
കണ്ണൂർ :അഞ്ചരക്കണ്ടി ഡൻ്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിൻ്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ.എം.കെ. റാമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് തലശ്ശേരി സെഷൻസ് കോടതി കസ്റ്റഡിയിൽ വിട്ടത്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിലായിരുന്നു.പ്രൊഡക്ഷൻ വാറണ്ട് നൽകിയതിനാൽ റാമിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു.. റാമിനെ കസ്റ്റഡിയിൽ ലഭിച്ചാൽ കൂടുതൽ അന്വേഷണം നടത്താൻ സാധിക്കൂ എന്നറിയിച്ചാണ് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയത്. അഞ്ചര കണ്ടിഡെന്റൽ കോളേജിൽ നിന്ന് വിശദമായ തെളിവെടുപ്പ് നടത്താനാണ് ക്രൈംബ്രാഞ്ച് നീക്കം.കഴിഞ്ഞ വ്യാഴാഴ്ചയാണ് റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഈ മാസം 20നാണ് ക്രൈംബ്രാഞ്ച് സംഘം റാമിനെ അറസ്റ്റ് ചെയ്തത്. കീഴടങ്ങാൻ വരുന്നതിനിടെ കുടകിൽ നിന്നാണ് പിടികൂടിയത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രൻറെ നേതൃത്വത്തിൽ പുതിയ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.