എഴുത്തുകാരനും ചിന്തകനുമായ എം കെ സാനു അന്തരിച്ചു
കൊച്ചി : എഴുത്തുകാരനും ചിന്തകനുമായ എം കെ സാനു അന്തരിച്ചു. 98 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരി ക്കെയാണ് മരണം. വാർധക്യ സഹജമായ അസുഖങ്ങളുടെ ഏറെ നാൾ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളായി. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.