MPRAK തളിപ്പറമ്പ യുണിറ്റ് സമ്മേളനം പോസ്റ്റർ പ്രകാശനം ചെയ്തു
തളിപ്പറമ്പ :മൊബൈൽ ഫോൺ റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് കേരള (MPRAK) തളിപ്പറമ്പ യുണിറ്റ് സമ്മേളനം 2026 ഒക്ടോബർ 06 ചൊവ്വാഴ്ച വൈകുന്നേരം 6.30 മണി മുതൽ തളിപ്പറമ്പ ബാംബൂ ഫ്രഷ് ഹാളിൽ വെച്ച് നടക്കുകയാണ്.സമ്മേളനത്തിൻ്റെ പോസ്റ്റർ പ്രകാശനം ബഹു . തളിപ്പറമ്പ MLA ഗോവിന്ദൻ മാസ്റ്റർ യുണിറ്റ് പ്രസിഡന്റ് മുഹമ്മദ് സൽമാന് നൽകി നിർവഹിച്ചു, എംഎൽഎ ക്കുള്ള യൂണിറ്റ് കമ്മറ്റിയുടെ ഉപഹാരം യുണിറ്റ് ജന സെക്രട്ടറി മജീദ് സി കെ നിർവഹിച്ചു ചടങ്ങിൽ യുണിറ്റ് ട്രഷറർ വിനോദ് കുമാർ, മുൻ ജില്ലാ ട്രഷറർ നൗഷാദ്,ജില്ലാ വൈസ് പ്രസിഡന്റ് മഹ്ഷുഖ്,ജില്ലാ കമ്മറ്റി അംഗം നുഹ്മാൻ,തുടങ്ങിയവർ പങ്കെടുത്തു