എം ആർ അജിത് കുമാറിന്റെ സസ്പെൻഷൻ ഉത്തരവ് പുറത്ത്
തിരുവനന്തപുരം: എം ആർ അജിത് കുമാറിന്റെ സസ്പെൻഷൻ ഉത്തരവ് പുറത്ത്. സസ്പെൻഷൻ ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ അജിത് കുമാറിന് പങ്കുണ്ടെന്ന് ഉത്തരവിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും എഡിജിപിക്ക് കുരുക്കായി. എഡിജിപിയുടെ ഓഫീസിൽ ഉണ്ടായിരുന്ന 2 ഗ്രേഡ് എസ്ഐമാർ അന്വേഷണത്തിൽ ഇടപെട്ടു. എഡിജിപിയുടെ അസാധാരണ ഇടപെടൽ നിയമവാഴ്ചയ്ക്ക് എതിരാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികളെ എം ആര് അജിത് കുമാര്‍ സഹായിച്ചു. കുറ്റപത്ര സ്വഭാവത്തിലാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.