മുംബൈ ഇന്ത്യൻസ് നായകനും ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക്
മുംബൈ: ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് നായകനും ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് മാറാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹാര്‍ദിക്കിനെ കൈമാറുന്നത് സംബന്ധിച്ച് പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് സ്പോര്‍ട്സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഹാർദിക്കിന് പകരമായി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്, മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ് എന്നിവരെ മുംബൈ ഇന്ത്യൻസിന് നൽകാനാണ് ധാരണയായിരിക്കുന്നത്. നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന തീയതിയായ നവംബർ 17ന് മുമ്പ് ഇരു ഫ്രാഞ്ചൈസികളും ഇത് സംബന്ധിച്ച കരാറുകളിൽ ഒപ്പുവെക്കും. ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച അവസാനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.