മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ യൂണിഫോമിലെത്തി ക്ലാസെടുത്ത് മടങ്ങി സബ് കളക്ടർ
മുണ്ടേരി : ഇന്നലെ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്ത് -ഡിയിൽ സ്കൂൾ യൂണിഫോമിലെത്തി ക്ലാസെടുത്ത് മടങ്ങി സബ് കളക്ടർ. തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി യും ബെഞ്ചിൽ ഇരുന്നു. ക്ലാസിലെത്തിയ അതിഥിയെ കണ്ട് കുട്ടികളും അമ്പരന്നു. ഇംഗ്ലീഷ് അധ്യാപിക സോണിയാ സെബാസ്റ്റ്യന്റെ ക്ലാസ്സിൽ കുട്ടികൾക്കൊപ്പം സബ് കളക്ടറും ചേർന്നു. മുണ്ടേരി സ്കൂളിൽ നൂതന സാങ്കേതികവിദ്യകളും നവീകരിച്ച വിദ്യാഭ്യാസ പ്രവർത്തന രീതികളും നേരിട്ടറിയാൻ എത്തിയതായി രുന്നു അദ്ദേഹം. പ്രഥമാധ്യാപകൻ കെ. വേണു സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളിലുമുള്ള ഇലക്ട്രോണിക്സ് സംവിധാനങ്ങൾ വിശദീകരിച്ചു. ലൈബ്രറി സൗകര്യങ്ങൾ, ലാബ് സൗകര്യങ്ങൾ, ഓഡിറ്റോറിയം മ്യൂസിയം നിർമാണ പുരോഗതി എന്നിവ സബ് കളക്ടർ വിലയിരുത്തി.
സബ് കളക്ടറുടെ കൂടെ മുണ്ടേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എ.അനിഷ, വൈസ് പ്രസിഡന്റ് എ പങ്കജാക്ഷൻ, പ്രിൻ സിപ്പൽ കെ.മനോജ് കുമാർ, മറ്റ് ജനപ്രതിനിധികൾ, നിർമിതിയുടെ പ്രോജക്ട് എൻജിനീയർമാരായ സജിത്ത് കെ.നമ്പ്യാർ, പി.വി.ജയേഷ്, മുൻ പ്രഥമാധ്യാപകൻ കെ.പി.ചന്ദ്രൻ, രംഗി രമേഷ്, കെ.ശ്രീനിവാസൻ, പി.ടി.എ. പ്രസിഡൻറ് പി.സി. ആസിഫ്, മുദ്രാ വിദ്യാഭ്യാസ സമിതി ജനറൽ കൺവിനർ പി.പി. ബാബു തുടങ്ങിയവർ ഉണ്ടായിരുന്നു. വിദ്യാർഥികൾക്ക് ക്ലാസടുത്താണ് സബ് കളക്ടർ മടങ്ങിയത്.