സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കാർ ഓട്ടോറിക്ഷയിലിടിച്ചു; ദമ്പതിമാർക്ക് നിസാര പരിക്കേറ്റു
തിരുവനന്തപുരം : സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കാർ ഓട്ടോറിക്ഷയിലിടിച്ചു ദമ്പതിമാർക്ക് നിസാര പരിക്കേറ്റു. സി.പി.എം. ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ കോവളം ജി.വി.രാജാ കൺവെൻഷൻ സെന്ററിലേക്ക് പോകുമ്പോൾ ശനിയാഴ്ച രാവിലെ 9.15 -ഓടെ തിരുവല്ലത്തെ പഴയപാലത്തിലാണ് അപകടം. വാഴമുട്ടം സ്വദേശികളായ പ്രവീൺ, ഭാര്യ അർച്ചന എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോയുടെ മുൻ വശത്തെ ഗ്ലാസ് തകർന്നു. കാറിന്റെ വലതുവശത്തി നും കേടുപറ്റി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. തങ്ങൾക്ക് പരാതിയില്ലെന്ന് ദമ്പതിമാർ അറിയിച്ചതിനെ തുടർന്ന് തിരുവല്ലം പോലീസ് കേസെടുത്തിട്ടില്ല