ഇന്ത്യയിൽ ആദ്യമായിട്ടാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ
ഇന്ത്യയിൽ ആദ്യമായിട്ടാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. 2019ൽ റിപ്പോർട്ട് സമർപ്പിച്ചു. അതിൻറെ നിർദ്ദേശങ്ങൾ സർക്കാർ നടപ്പാക്കി തുടങ്ങി. സിനിമാ നയം രൂപീകരിക്കുന്നതിനായി കൺസൾട്ടൻ സിയെ നിയോഗിച്ചു. സിനിമ കോൺക്ലേവ് നടത്താൻ തീരുമാനിച്ചു വെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഡബ്ല്യൂസിസി ഉന്നയിച്ച കാര്യങ്ങൾ ന്യായമാണ്. അവർ ശത്രുകളല്ലെന്നും അമ്മയും അവർക്കൊപ്പം നിൽക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഒഴിവാക്കിയ പേജുകളുടെ കാര്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിൽ നിയമപരമായി തീരുമാനം ഉണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ പോലെ നിർദ്ദേശങ്ങൾ തരാൻ പ്രാപ്തരായുള്ളവരാണ് ഹേമ കമ്മിറ്റിയിൽ ഉള്ളത്. വിഷയം മാധ്യമങ്ങൾ ചർച്ച ചെയ്തത് സ്വാഗതാർഹമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പൊതുവായി എടുക്കാനുള്ള നിലപാടുകൾ സർക്കാർ ഓരോന്നായി എടുക്കുകയാണ്. ഹേമ കമ്മിറ്റി ജുഡീഷ്യൽ കമ്മിറ്റി അല്ല. അത്തരത്തിൽ ചിലർ നടത്തുന്ന പ്രചരണം തെറ്റാണെന്നും സ്വകാര്യതയെ മാനിച്ച് റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമാണ്. സർക്കാറിന് റിപ്പോർട്ടിൽ ഒന്നും ഒളിച്ചു വയ്ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി അത് പലതവണ ആവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ റിപ്പോർട്ട് പുകഴ്ത്തിവെച്ചു എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല. ചില ഭാഗങ്ങൾ സർക്കാർ വെട്ടിയോ എന്നാണ് ഇപ്പോഴുള്ള പ്രചരണം. റിപ്പോർട്ടിൽ ഒരുതരത്തിലുള്ള കൈകടത്തലും സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കാൻനായി എന്നത് തന്നെയാണ് അതിൻറെ പ്രത്യേകതയെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി