ലേണേഴ്സ് ടെസ്റ്റ് ഇനിസ്മാർട്ട് ഫോണിലും
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിലെ കമ്പ്യൂട്ടർക്ഷാമം കാരണം ലേണേഴ്സ് ടെസ്റ്റ് വൈകുന്നത് ഒഴിവാക്കാൻ അപേക്ഷകരുടെ സ്മാർട്ട് ഫോണിൽ പരീക്ഷ നടത്താൻ അനുമതി. ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ ഇൻ സ്പെക്ടർമാരുടെ മേൽ നോട്ടത്തിലായിരിക്കും ടെസ്റ്റ്. എം.വി.ഡി. ലീഡ്സ് മൊബൈൽ ആപ്പാണ് ഇതിന് ഉപയോഗിക്കേണ്ട ത്. അപേക്ഷകരുടെ മു ഖംതിരിച്ചറിയൽ സംവി ധാനം ഇതിലുണ്ട്.ലേണേഴ്സ് ലൈസൻ സിന് മൂന്നുമാസത്തോ ളം കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കാൻ മൂ ന്നുമാസത്തേക്ക് ആഴ്ച യിൽ അഞ്ചുദിവസം ലേ ണേഴ്സ് ടെസ്റ്റ് നടത്തും.അപേക്ഷിക്കുന്നവർക്ക് മൂന്നുദിവസത്തിനുള്ളിൽ ടെസ്റ്റിന് അവസരം ലഭി ക്കാനാണ് ഈ മാറ്റം. ഡ്രൈവിങ് ടെസ്റ്റിന് അപേ ക്ഷിക്കുന്നവർക്ക് 30 ദിവസത്തിനുള്ളിലും തോറ്റവർക്ക് എട്ടു ദിവസത്തിനുള്ളിലും അവസരം ലഭിക്കുന്ന വിധത്തിൽ ക്രമീകരിക്കാനാണ് ശ്രമം.കാത്തിരിപ്പ് ഒഴിവാക്കാൻ വെഹിക്കിൾ ഇൻ സ്പെക്ടർക്ക് ഒരു ദിവസം 40-നുപകരം 50 ടെ സ്റ്റുകൾ നടത്താനും അനുമതി നൽകി. മൂന്നുമാ സത്തേക്ക് എല്ലാ ഓഫീസുകളിലും ആഴ്ചയിൽ അഞ്ചുദിവസവും ടെസ്റ്റ് നടത്തും. പ്രതിദിന ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകരുടെ എണ്ണ വും പുനഃക്രമീകരിച്ചു.28 പുതിയ അപേക്ഷകർക്കും 20 പരാജയപ്പെ ട്ടവർക്കും വിദേശപഠനത്തിന് പോകുന്ന രണ്ട് വി ദ്യാർഥികൾക്കും അവസരം നൽകും. മേൽനോ ട്ടം വഹിക്കാൻ ഇൻസ്പെക്ടർമാരില്ലെങ്കിൽ എൻ ഫോഴ്സസ്മെന്റിൽനിന്ന് നിയോഗിക്കാനും ട്രാൻ സ്പോർട്ട് കമ്മിഷണർ നിർദേശിച്ചു.