70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; സൗദി വെള്ളക്ക മികച്ച മലയാള ചിത്രം
70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സൗദി വെള്ളക്ക മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടി – നിത്യ മെനൻ (തിരുച്ചിട്രമ്ബലം), മാനസി പരേഖ് (കച്ച് എക്സ്പ്രസ്)
മികച്ച നടൻ – ഋഷഭ് ഷെട്ടി (കാന്താര)
മികച്ച സംവിധായകൻ – സൂരജ് ആർ (ഊഞ്ചൈ)
മികച്ച ചിത്രം – ആട്ടം
മികച്ച എഡിറ്റിങ്ങ് – മഹേഷ് ഭുവനേന്ദ് (ആട്ടം)
മികച്ച സ്ക്രീൻപ്ലെ – ആനന്ദ് ഏകർഷി (ആട്ടം)
മികച്ച ബാലതാരം – ശ്രീപത് (മാളികപ്പുറം)
മികച്ച തമിഴ് ചിത്രം പൊന്നിയിൻ സെല്വൻ ഒന്നാം ഭാഗമാണ്, കെജിഎഫ് (കന്നഡ), ഗുല്‍മോഹർ (ഹിന്ദി).
പ്രത്യേക പരാമർശം – ഗുല്‍മോഹർ (ഹിന്ദി), കാഥികൻ (മലയാളം)
ഫീച്ചർ ഫിലം വിഭാഗത്തില്‍ 309 ചിത്രങ്ങളാണ് 32 ഭാഷകളിലായി പരിഗണിക്കപ്പെട്ടത്. നോണ്‍ ഫീച്ചർ വിഭാഗത്തില്‍ 17 ഭാഷകളിലായി 130 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്.