ജീവിതമാകണം ലഹരി; ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു
കണ്ണൂർ :”ലഹരിയല്ല ജീവിതം, ജീവിതമാകണം ലഹരി” എന്ന സന്ദേശം ഉയർത്തികൊണ്ട് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി സിനിമ താരം ഉണ്ണിരാജ ഉൽഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ റീന വിദ്യാർത്ഥികൾക്ക്
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.’എ ഡി ഡി 2കെ 26′ എന്ന പേരിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിൽ കൃഷ്ണ മേനോൻ വനിതാ ഗവ. കോളേജിലെ വിദ്യാർത്ഥികളുടെ നൃത്തശില്പം അരങ്ങേറി.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഴിക്കോട് ഹയർ സെക്കന്ററി സ്കൂൾ, രാജാസ് ഹയർ സെക്കന്ററി സ്കൂൾ,വളപട്ടണം ഹയർ സെക്കന്ററി സ്കൂൾ, എന്നിവിടങ്ങളിലും ക്യാമ്പയിൻ സംഘടിപ്പിക്കും.പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ പ്രദീപ് കുമാർ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ മോഹനൻ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ സനില, വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് വി കെ സി ജംഷീറ, ജില്ലാ പഞ്ചായത്ത് അംഗം പി പവിത്രൻ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായഇ ബാലചന്ദ്രൻ, പി ബിന്ദു, എം വിജേഷ്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ സലാം, എ വി സത്യൻ, യു ഷൺമുഖൻ, പാപ്പിനിശ്ശേരി പഞ്ചായത്ത് അംഗം ഒ കെ മൊയ്തീൻ, പാപ്പിനിശ്ശേരി സ്കൂൾ പ്രിൻസിപ്പാൾ എം വി റീന, പ്രധാന അധ്യാപിക എ കെ മിനി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നിധീഷ്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഹെഡ് ക്ലർക്ക് പി പി പ്രസാദ് എന്നിവർ പങ്കെടുത്തു.