നവരാത്രി ആഘോഷത്തിന് ഇന്നു തുടക്കം; ഒക്ടോബർ 2ന് ആണ് പൂജയെടുപ്പും വിദ്യാരംഭവും
തിരുവനന്തപുരം : ശക്തിസ്വരൂപിണിയായ ദേവിയുടെ വിവിധ ഭാവങ്ങളെ ആരാധിച്ചും വിദ്യയെ ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷത്തി ന് ഇന്ന് തുടക്കം. ക്ഷേത്രങ്ങളിലെ നവരാത്രി മണ്ഡപങ്ങളിൽ സംഗീതവും നൃത്തവും അർച്ചനയായി മാറും. വിജയ ദശമി ദിനത്തിൽ വിദ്യാരംഭം നടത്തി വിജയത്തിന്റെ, വിദ്യയുടെ ആഘോഷ ത്തോടെ സമാപനം. ഒൻപതു രാത്രിയും 10 പകലും ചേരുന്നതാണു നവരാത്രി ആഘോഷമെങ്കിലും ഇത്തവണ അഷ്ടമി രണ്ടു ദിനം നീളുന്നതിനാൽ പതിനൊന്നാം ദിവസമായ ഒക്ടോബർ 2ന് ആണ് പൂജയെടുപ്പും വിദ്യാരംഭവും. 29ന് ആണ് പൂജവയ്പ്. അന്നു വൈകിട്ട് 4 മണിയോടെ അഷ്ടമി തുടങ്ങും. സന്ധ്യയ്ക്ക് അഷ്ടമി വരുന്ന ദിവസമാണ് പൂജ വയ്ക്കേണ്ടതെ ന്ന് അഖിലകേരള തന്ത്രി മണ്ഡലം പ്രസിഡന്റ് പ്രഫ.നീലമന വി.ആർ നമ്പൂതിരി പറഞ്ഞു. ജില്ലയിൽ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളും നവരാത്രി ആഘോഷത്തിന് ഒരുങ്ങി.