നെടുമങ്ങാട് പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു
നെടുമങ്ങാട് : നെടുമങ്ങാട് പുതുകുളങ്ങ രയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. നെടുമങ്ങാട് നിന്നു ആര്യനാട് പറണ്ടോട് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. ആര്യനാട് പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകൻ ഋതിക് ആണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേർ കാറിൽ ഉണ്ടായിരുന്നു. പരുക്കേറ്റവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഋതിക് ന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റി വന്ന കാർ പാലത്തിന് സമീപത്തെ കുറ്റിയിൽ ഇടിച്ചാണ് മറിഞ്ഞത്. പാലത്തിനു സമീപത്തെ കല്ലിൽ ഇടിച്ചില്ല എങ്കിൽ കാർ ആറ്റിലേക്ക് മറിയുമായിരുന്നു